ഇമയിൽ
ഇമയിൽ കണ്ണിമയിൽ
ഋതുരാഗം വരുമോ
ഇതളിൽ ചുണ്ടിണയിൽ
മൃദുമൗനം വരുമോ
ഇണയാം പൊൻ ശലഭം
പ്രിയമേകും സുഖമോ
തനുവിൽ തേനോഴുകും
മധുരം നീ തരുമോ
ശരമെയ്യും ശരറാന്തൽ മിഴിയേ മിഴിയേ
നീയാരോ ആരോ ആരോ ആരാരോ
നീയാരോ ആരോ ആരോ ആരാരോ
നീയാരോ ആരോ ആരോ ആരാരോ
മിന്നിമിനുങ്ങിയ മേഘങ്ങൾ മണ്ണിലിറങ്ങുന്നു
വിൺമഴനൂലുകളാരാരോ ദാവണി തുന്നുന്നു
ആതിരചൂടിയ വാനോരം ആവണിയാകുന്നു
പല നല്ല മുഖങ്ങളുമൊന്നാകെ ഓണമൊരുക്കുന്നു
ചന്തമെഴുന്നൊരു രാവായ് നീ അഞ്ജനമെഴുതുന്നു
ഒരു ചിങ്ങനിലാവൊളി പോലേ നിൻ മാൻമിഴിതെളിയുന്നു
നീയാരോ ആരോ ആരോ ആരാരോ
നീയാരോ ആരോ ആരോ ആരാരോ
ഇന്നലെയേകിയതെല്ലാമേ ഇന്നുമറക്കുന്നു
എന്റെ കിനാക്കളിലാവോളം പുഞ്ചിരിവിരിയുന്നു
മെല്ലെ മനസ്സിലെയൂഞ്ഞാലിൽ പൂങ്കിയിലാടുന്നു
അവളിന്നുമൊഴിഞ്ഞൊരു ശ്രീരാഗം കാതിലുലാവുന്നു
മോഹമലർക്കിളിയാലോലം പീലിവിടർത്തുന്നു
സുഖമാർന്നൊരു നോവലയായ് നീയെന്നുള്ളിലൊളിക്കുന്നു
നീയാരോ ആരോ ആരോ ആരാരോ
നീയാരോ ആരോ ആരോ ആരാരോ