മഴമേഘം
മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ചിറകിൽ ചേർത്തെന്നും തളരാതെ നോവിൽ
പൊഴിയുന്നെൻറെ സ്വപ്‌നങ്ങളും (2)
മൂകമീ വിരഹത്തിൻ.. ആത്മാവിലൂടെ
ഏകനായ് ഇരുളിൽ നീ.. മറയുന്നുവോ (2)
വഴിമാറി ഇതിലെ പോയ് വിടരാതെ വസന്തം
നൊമ്പരമായ് ശിശിരങ്ങൾ...
മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ആർദ്രമീ ഇരുളിന്റെ ആഴങ്ങളിൽ നിൻ...
നോവുകൾ വീണ്ടും വിതുമ്പുന്നുവോ (2)
മഴമാഞ്ഞു തെളിവാനിൽ നിറയുന്നൂ വിഷാദം
വിണ്ണിലെൻ സൂര്യനുണ്ടോ ...
മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ചിറകിൽ ചേർത്തെന്നും തളരാതെ നോവിൽ
പൊഴിയുന്നെൻറെ സ്വപ്‌നങ്ങളും...
മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhamekham
Additional Info
Year:
2018
ഗാനശാഖ: