തൂമഞ്ഞു പോലെ

തൂമഞ്ഞുപോലെ കിനാവിൽ
എന്നുള്ളിലെങ്ങോ ഈറൻ നിലാവിൻ പരാഗം
ചൊല്ലാതെ ചൊല്ലി മെല്ലെ...
കാതിലനുരാഗം മൂളി...
കണ്ടാലൊരിഷ്ടം ചൊല്ലാൻ എന്തേ മറന്നൂ.... (2)

മുത്തുപോലെ തെന്നിമാറും
പിച്ചകപ്പൂ മൊട്ടുപോലെന്നിൽ വിടരാൻ.. (2)
തേടിവന്നീലെൻ അഴകേ ഇതിലേ  നീ..
കാത്തിരിക്കാമെന്നും..
തൂമഞ്ഞുപോലെ കിനാവിൽ..
എന്നുള്ളിലെങ്ങോ ഈറൻ നിലാവിൻ പരാഗം

തെന്നൽ പോലെൻ ജാലകത്തിൽ
മെല്ലെ വന്നു സ്വപ്‌നമായ് മായുന്നുവോ നീ (2)
പാതിമെയ് ചേർന്നരികിൽ നിഴലായ്.. നീ
ചാരി നിൽക്കാത്തതെന്തേ...
തൂമഞ്ഞുപോലെ കിനാവിൽ എന്നുള്ളിലെങ്ങോ
ഈറൻ നിലാവിൻ പരാഗം
ചൊല്ലാതെ ചൊല്ലി മെല്ലെ
കാതിലനുരാഗം മൂളി
കണ്ടാലൊരിഷ്ടം ചൊല്ലാൻ എന്തേ മറന്നൂ
ഉം ...ഉം ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoomanju pole