റിക്ഷാവാലാ ഓ റിക്ഷാവാലാ

റിക്ഷാവാലാ ഓ റിക്ഷാവാലാ
ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ
കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ
നിന്റെ ജീവിതയാതനയിൽ
നീറിപ്പുകയും വേദനയിൽ
നീലനിലാവിൻ കുളിരലയായ് ഞാൻ വന്നു
നിനക്കു നൽകാൻ ഉപഹാരവുമായ് ഞാൻ വന്നു
ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ
കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ

വേണ്ട വേണ്ട വേണ്ടെനിക്കീയുപഹാരം
വെറുതേയെന്തിനു വ്യാമോഹം
വെറുതേയെന്തിനു വ്യാമോഹം
തുള്ളിത്തുളുമ്പും ജീവിതചഷകം
തള്ളിക്കളയരുതേ വെറുതെ
തള്ളിക്കളയരുതേ
സുന്ദരമാമീ രത്നകിരീടം സ്വീകരിക്കൂ നീ
പ്രിയനെ സ്വീകരിക്കൂ
ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ
കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ

രാജഭോഗമിത് നിനക്കു മാത്രം
രാഗസാരമിത് നിനക്കു മാത്രം
നൃത്തം വയ്ക്കും നിത്യവസന്തം
നിനക്കുമാത്രം നിനക്കുമാത്രം
രാജഭോഗമിത് നിനക്കു മാത്രം
രാഗസാരമിത് നിനക്കു മാത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rikshavala

Additional Info

Year: 
1976