മധുരമധുരമെൻ

ആഹാ....അഹാ...ആഹാ..ആഹാ...
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങി ഉണരുമീ രാ‍ഗം
(മധുരമധുരമെന്‍....)
മൃദുലമൃദുലമായ് സ്വപ്നസീമയില്‍
വിടര്‍ന്നു വന്നതൊരു പൂവോ മുത്തോ പ്രിയതോഴീ
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങി ഉണരുമീ രാ‍ഗം

ചെമ്പകമോ പ്രിയാ നിന്‍ ചുണ്ടിണയോ
ചന്ദ്രികയോ പ്രിയാ നിന്‍ പുഞ്ചിരിയോ
മനസ്സില്‍ വന്നൂ വസന്തം
നിനക്കായ് തന്നൂ ഹൃദന്തം
(മനസ്സില്‍ വന്നു....)
മദാലസമായ് മനോഹരമായ്
വിടര്‍ന്നതു പൂവോ മുത്തോ പ്രിയതോഴീ
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങി ഉണരുമീ രാ‍ഗം

താമരയോ പ്രിയാ നിന്‍ മാനസമോ
താരകയോ പ്രിയാ നിന്‍ വാര്‍മിഴിയോ
വിടര്‍ന്നു പൊന്നിന്‍ കിനാക്കള്‍
ഉതിര്‍ന്നു പൂന്തേന്‍കണങ്ങള്‍
(വിടര്‍ന്നു പൊന്നിന്‍....)
മദാലസമായ് മനോഹരമായ്
വിടര്‍ന്നതു പൂവോ മുത്തോ പ്രിയതോഴീ...

മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങി ഉണരുമീ രാ‍ഗം
മൃദുലമൃദുലമായ് സ്വപ്നസീമയില്‍
വിടര്‍ന്നു വന്നതൊരു പൂവോ മുത്തോ പ്രിയതോഴീ
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങിയുണരുമീ രാ‍ഗം...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhuramadhuramen

Additional Info