ഹണി ഹലോ ഹണി
ഹണി ഹലോ ഹണി ജയം നേടി നീ
ഹുറേ ഹുറേ കമോൺ കരം നൽകുവിൻ
പൂങ്കവിളിങ്കൽ മന്മഥദേവൻ
കുങ്കുമംപൂശി സഖീ വരൂ പാടുവാൻ
ഹണി ഹലോ ഹണി ജയംനേടി നീ
ഹുറേ ഹുറേ കമോൺ കരം നൽകുവിൻ
താരുണ്യമാം ഉദ്യാനോത്സവം
പാനപാത്രത്തിൽ നവമധു പകരൂ
കണ്ണിൽ വിണ്‍താരം ഹാ ചുണ്ടിൽ മന്ദാരം
ഉള്ളിൽ സംഗീതം ഇനി ഉല്ലാസം മാത്രം
ഹണി ഹലോ ഹണി ജയം നേടി നീ
ഹുറേ ഹുറേ കമോൺ കരം നൽകുവിൻ
ഹണീ...
ആനന്ദമാം ഊഞ്ഞാലയിൽ
ആടീടുക മതിവരുവോളം
ദുഃഖങ്ങൾ നാളെ ശോകസ്വപ്നങ്ങൾ നാളെ
സങ്കല്പലീല പ്രേമസംഗീതമേള
ഹണി ഹലോ ഹണി ജയം നേടി നീ
ഹുറേ ഹുറേ കമോൺ കരം നൽകുവിൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Honey hello honey
Additional Info
Year:
1977
ഗാനശാഖ: