ഊഞ്ഞാലാട്ടാന്‍ കാര്‍ത്തികക്കാറ്റ്

ഊഞ്ഞാലാട്ടാന്‍ കാര്‍ത്തികക്കാറ്റ്
ഊഞ്ഞാല്‍ത്തട്ടൊരു കാര്‍മുകില്‍പ്പട്ട്
ഊഞ്ഞാലാടുന്നതൊരമ്പിളിപ്പെണ്ണ്
കണ്ടു നില്‍ക്കുന്നതോ പൂത്ത ചെമ്മണ്ണ്

മാനത്തിന്‍ മുറ്റത്ത് മഴവില്ലിന്‍ കൊമ്പത്ത്
താരകള്‍ പൂത്തൊരൂഞ്ഞാലകെട്ടി
പകലൊളി വന്നാ കയററുത്തു
അമ്പിളിപ്പെണ്ണയ്യോ കടലില്‍പ്പതിച്ചു
ഊഞ്ഞാലോ ഊഞ്ഞാലോ
മാനത്തിന്‍ മുറ്റത്തൊരൂഞ്ഞാലോ

മണ്ണിന്റെ മാറത്ത് പൂമരക്കൊമ്പത്ത്
മരവള്ളി കൊണ്ടൊരൂഞ്ഞാലകെട്ടി
മലയണ്ണാന്‍ വന്നാ കയററുത്തു
മലയത്തി മാരന്റെ മടിയില്‍പ്പതിച്ചു
ഊഞ്ഞാലോ ഊഞ്ഞാലോ
മണ്ണിന്റെ മാറത്തൊരൂഞ്ഞാലോ

ഊഞ്ഞാലാട്ടാന്‍ കാര്‍ത്തികക്കാറ്റ്
ഊഞ്ഞാല്‍ത്തട്ടൊരു കാര്‍മുകില്‍പ്പട്ട്
ഊഞ്ഞാലാടുന്നതൊരമ്പിളിപ്പെണ്ണ്
കണ്ടു നില്‍ക്കുന്നതോ പൂത്ത ചെമ്മണ്ണ്
ഊഞ്ഞാലോ ഊഞ്ഞാലോ
മാനത്തിന്‍ മുറ്റത്തൊരൂഞ്ഞാലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnjalaattaan kaarthika