ദൈവം നമുക്കു തന്ന മലര്‍വാടി
പറുദീസാ...ആ...
ദൈവം നമുക്കു തന്ന മലര്‍വാടി
ദൈവം നമുക്കു തന്ന മലര്‍വാടി
പറുദീസാ.....
പറയാം ഞാനീ പൂവിനോടൊരു
പരിമളസുധയേകാന്‍
പനിനീര്‍പ്പൂവിന്‍ പൂങ്കവിളിൽ
പകരം നല്‍കാമൊരുമ്മ
പറുദീസാ.....
പവിഴക്കുന്നില്‍ പകലും രാത്രിയും
ഒരുമിച്ചെത്തുന്ന നേരം
പറയൂ പഞ്ചാര തത്തമ്മേ ഒരു
പഴവും കൊത്തിപ്പറന്നു വരാമോ
പറുദീസാ.....
നിത്യവസന്തം പുഷ്പവസന്തം
സ്വര്‍ഗ്ഗീയ സൗഭാഗ്യസൗധം
സ്വര്‍ഗ്ഗപിതാവു നമുക്കായ് നല്‍കിയ
സർഗ്ഗസൗന്ദര്യ ശില്‍പ്പം
ദൈവം നമുക്കു തന്ന മലര്‍വാടി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Daivam namukku thanna
Additional Info
Year:
1977
ഗാനശാഖ: