കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ

കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ
ഈ പൊട്ടന്‍ ചന്ദ്രന്‍ അമ്മയല്ലെടാ
ഏതോ വീട്ടില്‍ പിറന്ന കുട്ടി നീ
ഇവിടെ നീയാര്‍ ദത്തുപുത്രനോ
കുട്ടപ്പാ...കുട്ടപ്പാ (കുട്ടപ്പാ..)

ചോട്ടാപ്പയലേ മാനം പോയെടാ
അവളും പുറകേ ഓടിപ്പോയെടാ
പോടാ രാജാ വീട്ടിൽ പോകെടാ
പാവം നിന്നെ വെറുതേ വിട്ടെടാ
വെറുതേ വിട്ടെടാ
കുട്ടപ്പാ ഓ കുട്ടപ്പാ (കുട്ടപ്പാ..)

കല്യാണച്ചിലവില്ലാതെ
പെണ്ണിന്റെ ഹെൽപ്പില്ലാതെ
ആസ്പത്രീ ബില്ലില്ലാതെ
ഫ്രീയായ് കിട്ടിയ പുത്രൻ സാറെ
കുട്ടപ്പാ ഓ കുട്ടപ്പാ (കുട്ടപ്പാ..)

ഇവനെ നമ്മളു പോറ്റേണം
ഇവനൊരു മന്ത്രിയായ് വളരേണം
പട്ടാളം പോലീസ് എല്ലാം
ഇവന്റെ പുറകേ ചുറ്റേണം ചുറ്റേണം

കള്ളന്റെ മകനാണെങ്കില്‍
പുറകേ പോലീസും കാണും
കൊല്ലന്റെ മകനാണെങ്കില്‍
ലോക്കപ്പില്‍ പഹയന്‍ ചാടും
കുട്ടപ്പാ (കുട്ടപ്പാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuttappa Njan achanalleda

Additional Info

Year: 
1978