സന്ധ്യേ നീ വാ വാ

സന്ധ്യേ നീ വാ വാ സിന്ദൂരം താ താ
പെണ്ണിന്റെ കവിളിണയില്‍ അറിയാതെ വാ വാ
സന്ധ്യേ നീ വാ വാ സിന്ദൂരം താ താ
ഇന്നെന്റെ കവിളിണയില്‍ അറിയാതെ വാ വാ
സന്ധ്യേ നീ വാ

മദകരമാമേറെ സ്വപ്നങ്ങളോടെ
മണിമേഘമാലകള്‍ ആരെയോ തേടി
മധുരിക്കും ഓര്‍മ്മകള്‍ ചിറകടിച്ചെത്തും
മാനസ മാധവ വനികയായി
(സന്ധ്യേ നീ..)

അഷ്ടമംഗല്യ താലങ്ങളേന്തി
ആശാകന്യകള്‍ ജപിച്ചുനില്‍ക്കേ
ആത്മാവിന്‍ കോവിലില്‍ അവിടുന്നു പ്രതിഷ്ഠിച്ച
അനുരാഗ വിഗ്രഹം കണ്‍‌തുറന്നു
(സന്ധ്യേ നീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sandye nee vaa vaa