ഞാൻ നിന്നെ കിനാവ് കണ്ടെടി

ഞാൻ നിന്നെ കിനാവ് കണ്ടെടി പെണ്ണാളേ
ഞാൻ നിന്നെ കിനാവ് കണ്ടെടി കണ്ണാളേ
നീ ചിരിച്ചതും - മുട്ട് വിരിഞ്ഞതും
നീ ചിരിച്ചതും മുട്ട് വിരിഞ്ഞതും
നമ്മൾ ഒന്നായ് കെട്ടിപ്പിടിച്ചതും
ആരാരും കണ്ടില്ലെടി
ഞാൻ നിന്നെ കിനാവ് കണ്ടെടി പെണ്ണാളേ
ഞാൻ നിന്നെ കിനാവ് കണ്ടെടി കണ്ണാളേ

തേനും പാലും തന്നല്ലോ ഓമനമുത്തം തന്നല്ലോ
നീ എനിക്കാ കണ്ണാലേ ഒരു താമരമാല തന്നല്ലോ
തേനും പാലും തന്നല്ലോ ഓമനമുത്തം തന്നല്ലോ
നീ എനിക്കാ കണ്ണാലേ ഒരു താമരമാല തന്നല്ലോ

കരിവള പാട്ടുപാടി കാൽത്തള താളം കൊട്ടി
കരിവള പാട്ടുപാടി കാൽത്തള താളം കൊട്ടി
കാമദേവൻ വന്നു നമുക്കൊരു
കല്യാണപ്പന്തലു കെട്ടി
ഞാൻ നിന്നെ കിനാവ് കണ്ടെടി പെണ്ണാളേ
ഞാൻ നിന്നെ കിനാവ് കണ്ടെടി കണ്ണാളേ

ഹലോ മൈ സ്വീറ്റ്ഹാർട്ട്
യൂ ആർ മൈ ഹാർട്ട് ബീറ്റ്
നീയാണെൻ ജീവൻ
ജീവന്റെ കീഹോൾ (ഹലോ..)

ഊട്ടിക്കു പോകാം ഹണിമൂണിനു പോകാം
ഊട്ടിക്കു പോകാം ഹണിമൂണിനു പോകാം
ഹ..ലലലലലാലലാലാലാ...
ഹണിമൂൺ കഴിഞ്ഞാൽ പണമെല്ലാം തീർന്നാൽ
ഹണിമൂൺ കഴിഞ്ഞാൽ പണമെല്ലാം തീർന്നാൽ
അലഞ്ഞു തിരിഞ്ഞ് ഒതുങ്ങി പതുങ്ങി നാം പോരില്ലേ
ഹലോ മൈ സ്വീറ്റ്ഹാർട്ട്
യൂ ആർ മൈ ഹാർട്ട് ബീറ്റ്
നീയാണെൻ ജീവൻ
ജീവന്റെ കീഹോൾ

കൂട്ടിന്നു പോരില്ലേ ആട്ടം നീ ആടില്ലേ
കൂട്ടിന്നു പോരില്ലേ ആട്ടം നീ ആടില്ലേ
വീട്ടിൽ കൂടെ പൊറുക്കേണ്ട മുറപ്പെണ്ണല്ലേ
അംബാസിഡർ കൊണ്ടു വരാം ഓസ്റ്റിൻ കാർ കൊണ്ടു വരാം
അംബാസിഡർ കൊണ്ടു വരാം ഓസ്റ്റിൻ കാർ കൊണ്ടു വരാം
അണിഞ്ഞുചമഞ്ഞു ഒരുങ്ങി ഒരുങ്ങി നീ വരില്ലേ
ഹലോ മൈ സ്വീറ്റ്ഹാർട്ട്
യൂ ആർ മൈ ഹാർട്ട് ബീറ്റ്
നീയാണെൻ ജീവൻ
ജീവന്റെ കീഹോൾ

ആ.....
കണ്ടൂ കണ്ടൂ കൈക്കലാക്കി
കണ്മണിയാളെ ഇന്നു ഞാന്‍
കണ്മുനകൊണ്ട് കുടുക്കിലാക്കി
പെണ്‍കിളിയാളെ ഇന്നു ഞാന്‍
തട്ടമിട്ട പെണ്‍കൊടിയാളെ തട്ടിക്കൊണ്ടുപോകും
മുത്തു കൊണ്ടു ഞാനവളുടെ ...
മുത്തു കൊണ്ടു ഞാനവളുടെ മേനിയാകെ മൂടും
കണ്ടൂ കണ്ടൂ കൈക്കലാക്കി
കണ്മണിയാളെ ഇന്നു ഞാന്‍

മൊഞ്ചത്തി തങ്കമഞ്ചത്തില്‍ നിന്നെ
റാഞ്ചിക്കൊണ്ടു പോകും
നെഞ്ചിൽ കിളിക്കൊഞ്ചല്‍ വരും
പഞ്ചവര്‍ണ്ണക്കിളിക്കൊഞ്ചല്‍ വരും
നെഞ്ചിലെ കിളി കൊഞ്ചിക്കൊഞ്ചിവരും
പഞ്ചവര്‍ണ്ണക്കിളി കൊഞ്ചിക്കൊഞ്ചിവരും
പഞ്ചാരമാവിന്റെ കൊമ്പത്ത് ഞാനൊരു
കിളിക്കൂട് കൂട്ടും

കണ്ടൂ കണ്ടൂ കൈക്കലാക്കി
കണ്മണിയാളെ ഇന്നു ഞാന്‍
കണ്ടൂ കണ്ടൂ കൈക്കലാക്കി
കണ്മണിയാളെ ഇന്നു ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njan ninne kinaavu kandedi

Additional Info

Year: 
1978