കണ്ടനാള്‍ മുതല്‍

കണ്ടനാള്‍ മുതല്‍ നിന്റെയീമുഖം
എന്റെ സ്വന്തമായ് തീര്‍ന്നതല്ലയോ
കനവിലും നിനവിലും ഇരവിലും പകലിലും
ഈരൂപം ഈവേഷം മാത്രമായിരുന്നില്ലയോ
കണ്ടനാള്‍ മുതല്‍ നിന്റെയീമുഖം
എന്റെ സ്വന്തമായ് തീര്‍ന്നതല്ലയോ

ഇതുവരെ ഞാനല്ലപരാധം ചെയ്തത് നിന്റെ
കളഭമേനിയുടെ അഴകല്ലയോ
അനംഗപാഠങ്ങള്‍ പറഞ്ഞു തന്നത്
അവിവേകിയായ നിന്‍ തിരുവായ്മൊഴിയല്ലയോ

കണ്ടനാള്‍ മുതല്‍ നിന്റെയീമുഖം
എന്റെ സ്വന്തമായ് തീര്‍ന്നതല്ലയോ
കനവിലും നിനവിലും ഇരവിലും പകലിലും
ഈരൂപം ഈവേഷം മാത്രമായിരുന്നില്ലയോ
കണ്ടനാള്‍ മുതല്‍ നിന്റെയീമുഖം
എന്റെ സ്വന്തമായ് തീര്‍ന്നതല്ലയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanda naal muthal

Additional Info

Year: 
1978