താമരപൂങ്കാറ്റു പോലെ

താമരപൂങ്കാറ്റു പോലെ
നാണിച്ചോടും കാട്ടുപെണ്ണേ
താമരപൂങ്കാറ്റു പോലെ
നാണിച്ചോടും കാട്ടുപെണ്ണേ
ചെന്തളിരിൻ താലി കെട്ടാൻ വാ
പവിഴം വിരിയും നിന്റെ ഇളംമേനിയിൽ
ചെമ്പകപ്പൂ വിതറാൻ വാ ആ.....
ചെമ്പനീർ മാല ചൂടാൻ വാ ആ.....

മാനത്ത് ചന്തിരൻ വന്നാലും
മണ്ണില് പൂക്കാലം വന്നാലും
കന്നിപ്പെണ്ണേ നിന്റെ മുന്നിൽ
ചന്ദനത്താലം കാഴ്ച്ചവെയ്ക്കും
ഓഹോഹോ ഹോഹോഹോ
ഓഹൊഹൊഹോഹോഹോ
(മാനത്ത് ..)

കരിമിഴിയിൽ കവിത ചൊല്ലും
കനവുകളോടെ
കളമൊഴിയെൻ കരളിനുള്ളിൽ
നിറഞ്ഞു നിൽക്കുന്നു
ഓഹോഹോ ഹോഹോഹോ
ഓഹൊഹൊഹോഹോഹോ
(താമരപ്പൂങ്കാറ്റുപോലെ...)

ആ....
അന്തിയ്ക്ക് ചോക്കുന്ന ചെമ്മാനം
മാനത്തെ ദേവന്റെ സിന്ദൂരം
ചന്തമെഴും നിന്റെ മുന്നിൽ
വെളുവെളുത്തൊരു കാട്ടുപൂവായ്‌
ഓഹോഹോ ഹോഹോഹോ
ഓഹൊഹൊഹോഹോഹോ
(അന്തിയ്ക്ക് ..)

കരിവളകള്‍ കിലുകിലെ നീ
കിലുക്കിയോടുമ്പോൾ
കതിരണിയും കരളിനുള്ളിൽ
പുതിയൊരുന്മാദം
ഓഹോഹോ ഹോഹോഹോ
ഓഹൊഹൊഹോഹോഹോ
(താമരപ്പൂങ്കാറ്റുപോലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamarappoonkaattu pole