തേൻമുല്ലപ്പൂവേ

ആ....ആ....
തേൻമുല്ലപ്പൂവേ മാരിക്കാർമുകിലേ
തേൻമുല്ലപ്പൂവേ മാരിക്കാർമുകിലേ
താരമ്പൻ തന്നുടെ പൊന്മാനേ
താഴത്തെ കാട്ടിലെ തത്തമ്മേ
കാട്ടരുവികൾ പാടും ഗാനം പോലെ
കാറ്റലകളിലാടും ശലഭം പോലെ
ഒരു മണി കിനാവെന്നിൽ പാറിവന്നു
(തേന്‍‌മുല്ലപ്പൂവേ..)

നീലവാനിലായിരം മേഘജാലം താളംതുള്ളി
നീലവാനിലായിരം മേഘജാലം താളംതുള്ളി
ഇന്നെൻ നെഞ്ചിൽ മേഘങ്ങളായ്‌
ഇന്നെൻ നെഞ്ചിൽ മേഘങ്ങളായ്‌
പുഞ്ചിരി തൂകുന്നുവോ ഒരു പുലരിയെന്‍ താരുണ്യം
വരൂ ഇളംകുയിൽപ്പെണ്ണേ താനം പാടാൻ
(തേൻമുല്ലപ്പൂവേ..)

പൂചൊരിഞ്ഞു പൂമരം
തേൻനുകർന്നു രാജഹംസം
പൂചൊരിഞ്ഞു പൂമരം
തേൻനുകർന്നു രാജഹംസം
ഇന്നെന്നുള്ളിൽ സങ്കൽപത്തിന്‍
ഇന്നെന്നുള്ളിൽ സങ്കൽപത്തിന്‍
നൊമ്പരം കൊള്ളുന്നുവോ
ഒരു മൃദുസ്വരമാധുര്യം
വരൂ ഇളംകുയിൽപ്പെണ്ണേ താനം പാടാൻ
(തേൻമുല്ലപ്പൂവേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenmullappoove