പൂത്താങ്കിരിയേ പൂത്താങ്കിരിയേ

പൂത്താങ്കിരിയേ പൂത്താങ്കിരിയേ 
താലവുമേന്തി നീയും കൂടെ പോരുന്നോ കിളിയെ 
കന്നി മഴച്ചെരിവിൽ തുടി ഉൾത്തുടിതാളത്തിൽ 
ചങ്ങമ്പുഴയുടെ മണവാളനു ചങ്കിടി തിമൃതതെയ്യ്...
 ഹേയ് ...
(പൂത്താങ്കിരിയേ പൂത്താങ്കിരിയേ)

നാടും വീടും കാക്കും ഭഗവതി തിരുമുടിയെ 
നമ്മുടെ കല്പന പോലെ പെണ്ണിവൾ അമ്പിളിയെ 
കണ്ണ് കലങ്ങിയടഞ്ഞാൽ കന്മദ മഴ പോലെ 
ചുണ്ടു തുളുമ്പി വെളുത്താൽ പുഞ്ചിരി പുഴ പോലെ 
ചങ്ങാതി കൂട്ടിനു പോരുന്നോ 
ഹേയ് ..
(പൂത്താങ്കിരിയേ പൂത്താങ്കിരിയേ)

പൂക്കോലം കെട്ടാഞ്ഞാൽ ഇന്ന് പുലപ്പേടി 
നായ്‌ക്കോലം കെട്ടിയോന് വാതിൽപ്പടി കാവൽ 
പോക്രോം പോക്രോം മോറും മാക്രോച്ചി തവളെ 
നീ മാത്രം മുങ്ങി മരിക്കും ആക്രോശക്കൊതിയാ 
ഇനി നാടറിയും വീടറിയും വീടുകളെല്ലാം തേടി വരും 
ഊടുവഴീക്കൂടാളൊഴുകുമ്പോൾ 
പോകും പോക്കിൽ പാടി പോണോരെ...
 ഹേയ് ..
(പൂത്താങ്കിരിയേ പൂത്താങ്കിരിയേ)

Poothankiriye Official Video Song - Annarakkannanum Thannalayathu