സോമദാസ്

Somadas Chathannur
Date of Death: 
Sunday, 31 January, 2021
സോമദാസ് ചാത്തന്നൂർ
ആലപിച്ച ഗാനങ്ങൾ: 3

കൊല്ലം ചാത്തന്നൂർ സ്വദേശിയായ സോമദാസ് 2008ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് അറിയപ്പെടാൻ തുടങ്ങിയത്. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടാൻ സോമദാസിനു കഴിഞ്ഞു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. ദേശത്തും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു.
കൊല്ലം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം.
2021ജനുവരി 31ന് പുലർച്ചെ ചികിത്സയിൽ ഇരിക്കെ ഹൃദയാഘാതത്തെ തുടർന്നു മരണമടഞ്ഞു.