പൊന്നാം തുമ്പി പെണ്ണെ

പൊന്നാം തുമ്പി പെണ്ണെ ദൂരെ നീയും കണ്ടില്ലേ
പുതു പൊന്നായിമിന്നും പൂക്കാലത്തില്‍ ചന്തം കണ്ടില്ലേ
മുന്നാഴികുളിരുള്ളിലോഴിക്കും കാലം വന്നില്ലേ
ചെറു ചെമ്പാവിന്റെ കതിരുകളയ് നന്മകളില്ലേ 
കുറുമണി പ്രവുകള്ലോ കുറുകുരുകുന്നെ
നല്ല കണാതെളി തെല്ലും മെല്ലെ മാടി വിളിക്കുന്നെ 
കുഞ്ഞു തോണി പാട്ടും നമ്മെ വിരുന്നു വിളിക്കുന്നെ 
പൊന്നാം തുമ്പി.....  

വേനല്‍ വേവിച്ച മണ്ണില്‍ പുതു മാമഴ വീണു 
ഈ നൊന്തു കത്തിയ നെഞ്ജകതിനുരുല്‍സവമല്ലേ
കണ്ണ് പൊത്തിയ രാവോ വെയിലെറ്റൊതുങ്ങീലെ
എണ്ണ വറ്റിയ കനവിനിയും കണ്തുറന്നില്ലേ
ഇനിയെന്നും കാണേണം കനിവിന്റെ പാഠം 
ഈ വനമൊന്നറിയെണം കരയില്ലാ സ്നേഹം
ഈമിഴിയില്‍  നനയാനിനി എന്തിനീ വേണം
പൊന്നാം തുമ്പി....

തെന്നലോന്നിലാകെ നെടുവീര്‍പല മാഞ്ഞു 
ഓടിയെത്തിയരോര്‍മകളിലെ തീകനലാറി
കാക്ക പൂവിന്റെ നെഞ്ചില്‍ നരുതെന്മഴ പെയ്തു 
കൂട്ടിരിക്കുവാന്‍ ആള്‍ വരുവാന്‍ നീ വഴി വന്നു
അരികത്തായ് നിറയേണം അഴകിന്റെ ലോകം
അറിയാതെ തേടെണ്ണം മഴവില്ലിന്‍ചായം
ഈ മൌനം മറയാനായ് എന്തിനീ വേണം 
പൊന്നാം തുമ്പി....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponnam thumbi penne