ഹേയ് ഡോണ്ട് വറി

മനസ്സാണെ മാന്ത്രികൻ ...
മരുന്നൊന്നും വേണ്ടടോ
കുത്തും കോമയും ഇനി ഇല്ലേലെന്താ ജീവിതത്തിൽ
ഒരു വട്ട പൂജ്യവും തരുകില്ല ആരും മൽസരത്തിൽ
നേരെ നോക്കിയാൽ താഴ്വര സാഗരം
കാണാനുണ്ടിതീ ഭൂമിയിൽ...
നേരെ നോക്കിയാൽ താഴ്വര സാഗരം
കാണാനുണ്ടിതീ ഭൂമിയിൽ...

ഹേയ് ഡോണ്ട് വറി ജൂഡ് ..
ബ്രീത് ഈസിലി...
ജനാലകൾ നീ തുറക്ക് നീ പറക്ക് (2)

പാടുളളതെല്ലാം പാടെ മറക്കൂ
നിന്നുള്ളിനെ നീ തൊടൂ...
ചോദ്യങ്ങളെല്ലാം തന്നെ പഠിക്കൂ
നേരുള്ളതെല്ലാം നേടൂ...(2)

നിൻ ഓടും കപ്പലിൽ
ഇനി കാറ്റും കോളും മൂടിയാലും
നീ തന്നെ നാവികൻ..
വെയിലത്തും ദൂരം താണ്ടിയാലും
നേരെ നോക്കിയാൽ താഴ്വര സാഗരം
കാണാനുണ്ടിതീ ഭൂമിയിൽ...
 
ഹേയ് ഡോണ്ട് വറി ജൂഡ് ..
ബ്രീത് ഈസിലി...
ജനാലകൾ നീ തുറക്ക് നീ പറക്ക്
ഹേയ് ഡോണ്ട് വറി ജൂഡ് ..
ബ്രീത് ഈസിലി...
ജനാലകൾ നീ തുറക്ക് നീ പറക്ക് ഹേയ് ജൂഡ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hey jude

Additional Info

Year: 
2018

അനുബന്ധവർത്തമാനം