നീർ മാതളം

ഉം ....ഉം
നീർമാതള പൂവിനുള്ളിൽ...
നീഹാരമായി വീണ കാലാം
നീലാംബരീ രാഗമായി...
താനേ നുകർന്നു നവനീതം
ചിറകാർന്നുയർന്നു വാനിൽ
മനമുയലാടിയ കാലം.....
നീർമാതള പൂവിനുള്ളിൽ...
നീഹാരമായി വീണ കാലാം

ഇലകളോടും പൂക്കളോടും പറയുവാനുണ്ടൊത്തിരി
ഉഴുത മണ്ണിൻ ഗന്ധമേൽക്കാൻ...
നനയുവാമനുണ്ടുൾക്കൊതി...  
ഇലഞ്ഞിമരത്തിനൻ കൊമ്പിൽ കുറുകും പക്ഷി
നീലാഞ്ജനെ പക്ഷീ...
അറിയുന്നു നിൻ ഹൃദയമിടിപ്പും ഇടനെഞ്ചിൻ ചെറുചൂടും

നീർമാതള പൂവിനുള്ളിൽ...
നീഹാരമായി വീണ കാലാം
നീലാംബരീ രാഗമായി...
താനേ നുകർന്നു നവനീതം

ഒരു സ്വകാര്യം മൊഴിയുവാൻ
അരികിൽ വന്നു പുലരികൾ
മുറുകി നിൽക്കും തൻറെ തോറും
വിരൽ തലോടി സന്ധ്യകൾ...
എഴുതിയതാരോ കണ്മഷി പോലെ
സ്വപ്നം മിഴികളിൽ സ്വപ്നം
തഴുകുന്നു രാപ്പകലൊഴിയാതെ
മായികാ മയിൽപ്പീലിയിൽ...

നീർമാതള പൂവിനുള്ളിൽ...
നീഹാരമായി വീണ കാലാം
നീലാംബരീ രാഗമായി...
താനേ നുകർന്നു നവനീതം
ചിറകാർന്നുയർന്നു വാനിൽ
മനമുയലാടിയ കാലം.....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neer mathalam

Additional Info

Year: 
2018
Orchestra: 
ഗിറ്റാർ

അനുബന്ധവർത്തമാനം