കാണാ ചെമ്പകപ്പൂ
ഓഹോ..ഹോ..
കാണാ ചെമ്പകപ്പൂ വാടാ ചെമ്പകപ്പൂ
എങ്ങോ പൂത്തിരി പൂ
തേടാൻ കൂടെ വരൂ..
മലർ തരും മണം പരന്നുവോ..
മനങ്ങളിൽ സുഖം നിറഞ്ഞുവോ..
കുടക് പൂക്കളാൽ കുട നെയ്യാം പോരൂ
വെയില് നീളവേ ഇനി ദൂരെ ദൂരെ ..
മന മന മന സെയ്യോ
മന മന മന സെയ്യോ
മന മന മന സെയ്യോ ..സെയ്യോ
മന മന മന സെയ്യോ
മന മന മന സെയ്യോ
മന മന മന സെയ്യോ ..സെയ്യോ
കാണാ ചെമ്പകപ്പൂ വാടാ ചെമ്പകപ്പൂ
എങ്ങോ പൂത്തിരി പൂ
തേടാൻ കൂടെ വരൂ..
കുറിഞ്ഞികൾ വിരിഞ്ഞു മാമല
ചുവന്നൊരീ പഥങ്ങളിൽ
ചിലും ചിലും തുടിച്ചു ചോലകൾ
പതിഞ്ഞിടും തടങ്ങളിൽ
തേടാം തേടാം തുടു മൂവന്തികൾ
മയങ്ങാൻ മടങ്ങും ഇടങ്ങളിൽ
പോകാം പോകാം ആ തൂമാനത്തെ
താരപ്പൂ താഴമ്പൂ മുറ്റങ്ങളിൽ
ഓഹോ ദിശപോലുമറിയാതെ മുകിലെന്നപോലെ
ഒഴുകുന്നു തിരയുന്നു മലരിന്നു നാം
കാണാ ചെമ്പകപ്പൂ വാടാ ചെമ്പകപ്പൂ
എങ്ങോ പൂത്തിരി പൂ
തേടാൻ കൂടെ വരൂ..
ഓ ..ഓ
നിലാക്കണം തുളുമ്പി രാത്രിയിൽ
കുളിർന്നു പോം മനങ്ങളിൽ
സ്വയം മുഖം തെളിഞ്ഞു മെല്ലവേ...
മറഞ്ഞിടും കിനാക്കളിൽ
തേടാം തേടാം മിന്നാ മിനുങ്ങുകൾ
പറക്കാൻ ഇറങ്ങും വാനങ്ങളിൽ
പോകാം പോകാം തരും
വസന്തം കരത്തിൽ വരും വരെ
അഴകുള്ള മലരിന്റെ മുഖമൊന്നു കാണാൻ
ഇനിയെത്ര കാതങ്ങളലയേണ്ടു നാം
കാണാ ചെമ്പകപ്പൂ വാടാ ചെമ്പകപ്പൂ
എങ്ങോ പൂത്തിരി പൂ
തേടാൻ കൂടെ വരൂ..
മലർ തരും മണം പരന്നുവോ..
മനങ്ങളിൽ സുഖം നിറഞ്ഞുവോ..
കുടക് പൂക്കളാൽ കുട നെയ്യാം പോരൂ
വെയില് നീളവേ ഇനി ദൂരെ ദൂരെ ..
മന മന മന സെയ്യോ
മന മന മന സെയ്യോ
മന മന മന സെയ്യോ ..സെയ്യോ
മന മന മന സെയ്യോ
മന മന മന സെയ്യോ
മന മന മന സെയ്യോ ..സെയ്യോ