ഇടനെഞ്ചു തേങ്ങിയോ (F)

ഇടനെഞ്ചു തേങ്ങിയോ.. മിഴി നിറഞ്ഞുവോ
വിട ചൊല്ലാതേകയായ് പോകുവതെന്തേ..
കളിചിരി വാക്കുകൾ... പോയകലെ...
ആ.. മുഖകാന്തിയും മറയുകയോ
വരുമോ.. ഇനിയും നീയെൻ പനിമതിയേ...
തരുമോ.. മധുരം നിറയും സുഖനിമിഷം..
നിന്നോർമ്മയിൽ ഞാൻ...
അലിയുന്നു ജീവരാഗമായ്...
ഇടനെഞ്ചു തേങ്ങിയോ.. മിഴി നിറഞ്ഞുവോ
വിടചൊല്ലാതേകയായ്.. പോകുവതെന്തേ..

മുറ്റത്തു നിൽക്കുന്ന കുടമുല്ലപ്പൂവേ
വേർപാടിൻ നൊമ്പരം... നീയറിഞ്ഞോ...
ഉമ്മറക്കോലായിൽ നീ വെച്ച നിറസന്ധ്യ..
ദീപവും.. എരിഞ്ഞങ്ങൊടുങ്ങുകയായ്
ഒന്നിങ്ങു വന്നു ചാരത്തണഞ്ഞു..
നെഞ്ചിൽ തൊട്ടു തഴുകൂ...
കണ്ണീർപ്പൂവിൻ കണ്ണീരൊപ്പി
തഴുകിയൊരിളം കാറ്റേ...
രാക്കിളി പാട്ടും നിലച്ചു പോയി
കദനം മുഴുകും കഥപോലെ
ഈ മണ്ണാങ്കട്ടയും... കരിയിലയും...
ഇടനെഞ്ചു തേങ്ങിയോ... മിഴി നിറഞ്ഞുവോ
വിടചൊല്ലാതേകയായ്.. പോകുവതെന്തേ

ഒറ്റയ്ക്കു നീങ്ങുന്ന.. കരിനീല മേഘമേ..
കുട നീർത്തി തണലേകൂ.. പ്രിയതമയ്ക്കായ്
പദ നിസ്വനത്തിന്റെ താലത്തിൽ ഉണർന്നൊരാ
പൂക്കളെ.. വിട ചൊല്ലാൻ ഒരുങ്ങുകയോ...
ഒന്നിങ്ങു വന്നു... കൂടെ നടന്നു സാന്ത്വനമല്പം തരുമോ...
വേദനയേറും വേർപാടിന്റെ നൊമ്പരകാവ്യം പോലെ
മിഴി തുടയ്ക്കൂ... കുഞ്ഞോമനേ ...
അകമേ എരിയും... നമ്മളെന്നും
മണ്ണാങ്കട്ടയും... കരിയിലയും...
ഇടനെഞ്ചു തേങ്ങിയോ.. മിഴി നിറഞ്ഞുവോ
വിടചൊല്ലാതേകയായ്... പോകുവതെന്തേ
ഉം ..ഉം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Idanenju thengiyo

Additional Info

Year: 
2017