ആലിൻ കൊമ്പിൽ (M)

ഉം ...
രാരീരാരോ.. ആരാരിരാരോ...
രാരീ.. രാരാരോ.
ആലിൻ കൊമ്പിൽ... ചാഞ്ചാടി..
മൂളിപ്പാടും കുയിലമ്മേ..
രാരീരാരം പാടുമോ നീ...
എന്നോമൽ... കുഞ്ഞുറങ്ങാൻ
ആരീരാരം പാടുമോ നീ...
എന്നോമൽ... കുഞ്ഞുറങ്ങാൻ
രാരിരാരോ... രാരാരിരാരോ...
രാരീ.. .രാരാരോ....
ആരിരാരോ... ആരാരിരാരോ...
രാരീ... രാരാരോ...

ഒഴുകും.. കോടമഞ്ഞിൻ
കുളിരിൽ മുങ്ങും.. പൂപോലെ...
രാവിൽ ഏകയായി...
സ്വപ്നത്തേരിൽ.. തഴുകുമ്പോൾ..

പൂക്കും ഉള്ളിൽ പൊൻ കടമ്പും
നോക്കി നിന്നാൽ.. പൊൻ വസന്തം..
ഇനിയും പാടൂ കുയിലേ.. താരാട്ടിൻ ഈണം
പുള്ളിക്കുയിലേ.. ചെല്ലക്കുയിലേ ..
ചൊല്ലാമോ നീ.. പുന്നാരം....
കൊഞ്ചും കുയിലേ.. തഞ്ചും കുയിലേ ..
പറയാമോ നീ... കിന്നാരം...

മുന്നിൽ.. സന്ധ്യ വീണ്ടും..
ചായം തൂകി ...ചേലൊന്നിൽ
നിറയും... മിഴികളിലാകെ...
ഏതോ ചിത്രം തെളിയുമ്പോൾ...
 
ഇത്ര കാലം... മായാതുള്ളിൽ
കാത്തു വെയ്ക്കും... മധുര ഗാനം...
ഇനിയും പാടൂ കുയിലേ.. രാരീ രാരാരോ...

ആലിൻ കൊമ്പിൽ ചാഞ്ചാടി
മൂളിപ്പാടും... കുയിലമ്മേ...
ആരീരാരം... പാടുമോ നീ...
എന്നോമൽ... കുഞ്ഞുറങ്ങാൻ.
പുള്ളിക്കുയിലേ.. ചെല്ലക്കുയിലേ...
 ചൊല്ലാമോ നീ പുന്നാരം
കൊഞ്ചും കുയിലേ.. തഞ്ചും കുയിലേ...
പറയാമോ നീ... കിന്നാരം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alin kombil

Additional Info

Year: 
2017