കൂട്ടുകെട്ട്

കൂട്ടുകെട്ട്... കൂട്ടുകെട്ട്...
കൂട്ടുകെട്ട്... കൂട്ടുകെട്ട്...
പകലിന്റെ തിണ്ണയിൽ തോന്ന്യാക്ഷരം കൊണ്ട് 
മായാതെ എഴുതുമീ കൂട്ടുകെട്ട്...
ചോറ്റുപാത്രത്തിലെ സ്നേഹത്തിനുരുളകൾ
ഒരുമിച്ചിരുന്നുണ്ട കൂട്ടുകെട്ട്... 
നോവിന്നിരുട്ടിൽ ചിരിപ്പായ നീർത്തീട്ട്
ഒന്നിച്ചുറങ്ങുന്ന കൂട്ടുകെട്ട്... ഏയ്.. ഏയ്.. ഏ...
പ്രണയപ്പരീക്ഷയിൽ തോൽക്കാതിരിക്കുവാൻ
ശരിയുത്തരം തന്ന കൂട്ടുകെട്ട്...
എന്നും നമുക്കായി വീട്ടുകാർ ഇല്ലെന്ന്
പഴികേട്ട് പതറാത്ത കൂട്ടുകെട്ട്...
കൂട്ടുകെട്ട്... കൂട്ടുകെട്ട്...

എന്തിനും ഏതിനും ചങ്കു തന്നെപ്പൊഴും
നമ്മോടു ചേരുന്ന കൂട്ടുകെട്ട്...
കലഹിച്ചു കളിയാക്കി എല്ലാം മറന്നു 
പിന്നൊരുമിച്ച് ചേരുന്ന കൂട്ടുകെട്ട്...
നമ്മളെക്കാളുമീ നമ്മളെ അറിയുന്ന
ഒളിയില്ലാ മറയില്ലാ കൂട്ടുകെട്ട്... 
കൂട്ടുകെട്ട്... കൂട്ടുകെട്ട്...

പലവഴിക്കായി പറന്നു പോയെങ്കിലും
പിരിയില്ല നമ്മളീ കൂട്ടുകെട്ട്...
വിലയേറിടുന്ന തിളക്കം കുറയാത്ത 
പത്തരമാറ്റിന്റെ കൂട്ടുകെട്ട്...
കൂട്ടുകെട്ട്...

കൂ..ട്ടു..കെ...ട്ട്...
കൂട്ടു... കെട്ട്...കൂട്ടു...കെട്ട്...
കൂട്ടു... കെട്ട്...കൂട്ടു...കെട്ട്...
കൂട്ടുകെട്ട്... കൂട്ടുകെട്ട്... 
കൂട്ടുകെട്ട്... കൂട്ടുകെട്ട്...
കൂട്ടുകെട്ട്...കൂട്ടുകെട്ട്...
കൂട്ടുകെട്ട്...കൂട്ടുകെട്ട്...
കൂട്ടുകെട്ട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koottukett

Additional Info

Year: 
2017