തെരു തെരെ

തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി..
മറവിതന്‍ മഞ്ഞോലും ഇലകളില്‍ പൂവില്‍
പ്രണയമേ നീ തൊട്ടു തെന്നല്‍പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി..

തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി....

നീ അറിയാവാനം നിന്‍ ഉയിരായി ചേരാന്‍
ഞാന്‍ അലയുന്ന മേഘം.. ഇന്നീ വഴിയെ
കരയെഴാ കടലു നീ സുഖമെഴും മുറിവു നീ
ചിതറിടാ ഇതളെഴും അനുരാഗ നിലാ പൂവേ
ഹൃദയ മധുര ചഷകം
ഓരോ നിമിഷം അതില് നിറയാന്‍
നീയെന്‍ എന്നില്‍ വീണ്ടും
വീണ്ടും പൊഴിയെ

തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി (2)

മറവി തന്‍ മഞ്ഞോളം ഇലകളില്‍ പൂവില്‍
പ്രണയമേ നീ വന്നു തെന്നല്‍ പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Theru theru