പൂര്‍ണ്ണചന്ദ്രിക പോലെ
പൂര്‍ണ്ണചന്ദ്രിക പോലെ
പൂത്തചെമ്പകം പോലെ
രാഗിണീ നീ എന്റെ മുന്നില്‍
രാജഹംസം പോലെ ഒരു
രാജഹംസം പോലെ
പൂര്‍ണ്ണചന്ദ്രിക പോലെ
പൂത്തചെമ്പകം പോലെ
സ്വപ്നസഖീ എന്നില്‍ നീയൊരു
പുഷ്പവല്ലിയായ് ചേരുമ്പോള്‍
രോമഹര്‍ഷങ്ങള്‍ എന്നിലായിരം
രോമഹര്‍ഷങ്ങള്‍ പൂവിടും
രോമഹര്‍ഷങ്ങള്‍ പൂവിടും
പൂര്‍ണ്ണചന്ദ്രിക പോലെ
പൂത്തചെമ്പകം പോലെ
പുഷ്പാഞ്ജലിക്കു ഞാന്‍
കണ്ടെടുത്തൊരു പൂജാവിഗ്രഹമേ
അലങ്കരിക്കൂ നീ എന്റെ ഉള്ളിലെ
അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം
അലങ്കരിക്കൂ നീ എന്റെയുള്ളിലെ
അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം
പൂര്‍ണ്ണചന്ദ്രിക പോലെ
പൂത്തചെമ്പകം പോലെ
രാഗിണീ നീ എന്റെ മുന്നില്‍
രാജഹംസം പോലെ ഒരു
രാജഹംസം പോലെ
പൂര്‍ണ്ണചന്ദ്രിക പോലെ
പൂത്തചെമ്പകം പോലെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poornachandrika pole
Additional Info
Year:
1975
ഗാനശാഖ: