പാലഞ്ചും പുഞ്ചിരിതഞ്ചും

പാലഞ്ചും പുഞ്ചിരിതഞ്ചും മാടത്തേ
മുന്തിരിസത്തേ
ഞാനിന്നൊരു കെസ്സും കൂടിപ്പാടാം -നിന്നെ
പുളകപ്പൂന്തൈലം കൊണ്ടു മൂടാം

മടിനിറയെ കാശിനുവേണ്ടി
പണ്ടത്തെ കാരണവന്മാര്‍
പിടികൂടിയതാണീ കുലുമാല് - അള്ളോ
സ്ത്രീധനമെന്ന പുലിവാല്
പാവപ്പെട്ടവര്‍ക്കാണിന്നെടങ്ങേറും
മുസീബത്തും
പാവങ്ങള് ഞമ്മളു നീറും പോലെ - കരളേ
പാവങ്ങള് ഞമ്മളു തേങ്ങും പോലെ

റബ്ബിന്‍ കല്‍പ്പന മറന്നു പലപല
ചിട്ടകളന്നു നടപ്പാക്കി
കല്‍ബിനുകൂടെ നിരക്കാതോരോ
കുണ്ടാമണ്ടികളുണ്ടാക്കി
ഇങ്ങനെ കാലം തള്ളിമറിഞ്ഞല്ലോ
പുന്നാരമുത്തേ
നമ്മിലുമീഗതി വന്നു പിണഞ്ഞല്ലോ

മനതാശപ്പൂങ്കുയില്‍ പാടും
ഖല്‍ബിന്‍രാഗമലങ്കാരം
മണിമാറിലിമ്പം തുള്ളും
ദമ്പതിമാരുടെ ശൃംഗാരം
മുത്തണിമാരോടൊത്തു
രസിക്കൂലേ മഹറിന്റെ നേമം
മുക്കിയമാണതു നമ്മള്‍ മറക്കരുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalanchum punchiri

Additional Info

Year: 
1975

അനുബന്ധവർത്തമാനം