മിണ്ടാപ്പെണ്ണുങ്ങൾ തനിച്ചിരുന്നാൽ
മിണ്ടാപ്പെണ്ണുങ്ങള്‍ തനിച്ചിരുന്നാല്‍
മിഴിനിറയെ സ്വപ്നം -അയ്യോ
മിണ്ടാപ്പൂച്ചകള്‍ കലമുടയ്ക്കും
തരികിട തരികിട തോം
ഹാപ്പി ഡ്രീംസ് വിഷ് യു ഹാപ്പി ഡ്രീംസ് ചേച്ചീ
ഹാപ്പി ഡ്രീംസ് വിഷ് യു ഹാപ്പി ഡ്രീംസ്
(മിണ്ടാപ്പെണ്ണുങ്ങള്‍..)
സ്ത്രീധനമില്ലാത്ത സ്ത്രീരത്നമേ നിന്റെ
സുന്ദരനരികില്‍ വരും
സ്വന്തം പ്രതിനിധിയാക്കിയെടുക്കാന്‍
സിംഗപ്പൂര്‍ ശ്രീമാന്‍ വരും
കണ്ടാലുടനേ വണങ്ങണം
കാലും കഴുകിച്ചിരുത്തണം
താലിയെടുത്താ തിരുമുന്‍പില്‍ വെച്ചിട്ട്
കെട്ടാന്‍ പറയണം -കഴുത്തില്‍
കെട്ടാന്‍ പറയണം
(മിണ്ടാപ്പെണ്ണുങ്ങള്‍..)
കേള്‍ക്കാത്തഭാവത്തില്‍ അവനിരുന്നാല്‍
കെട്ടാനിത്തിരി താമസിച്ചാല്‍
മുഷ്ടിചുരുട്ടി മുഖത്തേക്കെറിഞ്ഞിട്ട്
മുദ്രവാക്യം മുഴക്കണം
ഹാപ്പി ഡ്രീംസ് വിഷ് യു ഹാപ്പി ഡ്രീംസ് ചേച്ചീ
ഹാപ്പി ഡ്രീംസ് വിഷ് യു ഹാപ്പി ഡ്രീംസ്
(മിണ്ടാപ്പെണ്ണുങ്ങള്‍..)