കണ്ണാ നിന്നെ തേടിവന്നൂ

കണ്ണാ...
കണ്ണാ നിന്നെ തേടിവന്നൂ - ഈ
വൃന്ദാവനത്തിലും തേടിവന്നൂ
കര്‍ണ്ണാമൃതമാം വേണുഗാനത്താല്‍
കണ്മണിമാരെ വിളിക്കൂ - ഈ
കണ്മണിമാരെ വിളിക്കൂ
കണ്ണാ...മുകിൽവർണ്ണാ...കടല്‍വര്‍ണ്ണാ..

ആയര്‍കുലത്തിലെ സുന്ദരിമാര്‍
നീരാടും നേരത്ത്
അവരുടെ ആടകള്‍ കവര്‍ന്നവനേ
അവരുടെ ഭംഗികള്‍ നുകര്‍ന്നവനേ
അവരുടെ ലജ്ജാപുഷ്പങ്ങളിലെ
അമൃതം നുകര്‍ന്നവനേ
കണ്ണാ...മുകില്‍വര്‍ണ്ണാ...കടല്‍വര്‍ണ്ണാ..

മായയിലായിരം ഗോപികമാരെ
മാറോടണച്ചവനേ
അവരുടെ നിറമധു നുകര്‍ന്നവനേ
അവരുടെ നിര്‍വൃതി മുകര്‍ന്നവനേ
അവരുടെ ഹര്‍ഷോന്മാദങ്ങള്‍ മാറ്റിയ
ലഹരിയിലലിഞ്ഞവനേ
കണ്ണാ...മുകില്‍വര്‍ണ്ണാ...കടല്‍വര്‍ണ്ണാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanna ninne thedi vannu

Additional Info

Year: 
1975

അനുബന്ധവർത്തമാനം