കവിതയാണു നീ

കവിതയാണു നീ നോവുമെന്‍ ആത്മാവില്‍ അമൃതശീതള വര്‍ഷമായ്‌ വന്നു നീ വെറുമൊരു മരുഭൂവിന്‍ നിറുകയില്‍ അരിയൊരു വര്‍ഷബിന്ദുവായ്‌ വന്നു നീ വര്‍ഷബിന്ദുവായ്‌ വന്നു നീ കവിതയാണു നീ വിരിയുമോരൊ കിനാവിന്റെ ചുണ്ടിലും നറുമധു പകര്‍ന്നോമനേ പാടി നീ മൃതിയിലും ഞാന്‍ മറക്കാത്ത സാന്ത്വന മധുര ഗാനമായോമനെ വന്നു നീ ഓമനേ വന്നു നീ കവിതയാണു നീ നോവുമെന്‍ ആത്മാവില്‍ അമൃതശീതള വര്‍ഷമായ്‌ വന്നു നീ കവിതയാണു നീ അലകടലിനെ ചുംബിച്ചുണര്‍ത്തുന്ന നിറനിലാവിന്റെ നൃത്തമായ്‌ വന്നു നീ ഒരു വെളിച്ചമായ്‌ നാദമായ്‌ സൗരഭ ലഹരിയായ്‌ പ്രാണഹര്‍ഷമായ്‌ വന്നു നീ പ്രാണഹര്‍ഷമായ്‌ വന്നു നീ കവിതയാണു നീ നോവുമെന്‍ ആത്മാവില്‍ അമൃതശീതള വര്‍ഷമായ്‌ വന്നു നീ കവിതയാണു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavithayanu Nee