സ്വർണ്ണപുഷ്പശരമുള്ള

സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ
സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ
കണ്‍ തുറക്കൂ അനുഗ്രഹിക്കൂ

പൊന്നശോകപൂവണിയും ദേവകന്യകള്‍ നിന്റെ
മന്ദഹാസപൂക്കണിയ്ക്കായ് കൊതിച്ചുനില്‍പ്പൂ
പൊന്നുഷസ്സും പൗര്‍ണ്ണമിയും തോഴിമാരായി
കുങ്കുമവും ചന്ദനവും കൊണ്ടുവരുന്നു -നിന്നെ അണിയിക്കുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള..)

പുഷ്യരാഗകേസരങ്ങള്‍ വിടര്‍ത്തിനില്‍ക്കും -സൂര്യ
പുഷ്പമായ് നീ എന്മനസ്സില്‍ ചിരിച്ചു നില്‍പ്പൂ
മുത്തൊളിച്ചിറകു വീശി അതിനു ചുറ്റും
സ്വപ്നശലഭങ്ങള്‍ മൂളിപ്പറന്നിടുന്നു
പാറിപ്പറന്നിടുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarna Pushpa Sharamulla

Additional Info

അനുബന്ധവർത്തമാനം