മധുമക്ഷികേ
ആ.....
മധുമക്ഷികേ നീ ഒരു കൊച്ചുപൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നു വന്നു
മദിര നുകർന്നു മതിമറന്നിരുന്നു
മദിര നുകർന്നു മതിമറന്നിരുന്നു
മനസ്സിൽ മഴവില്ലു വിടർന്നു
മധുമക്ഷികേ നീ ഒരു കൊച്ചുപൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നു വന്നു
മധുമക്ഷികേ...
വർണ്ണരേണുക്കളിലാറാടി നീ
ഉന്മാദലഹരിയിൽ നീരാടി
അഞ്ചിന്ദ്രിയങ്ങളിലും അനുഭൂതികളുടെ
ആഗ്നേയപുഷ്പങ്ങൾ നീ ചൂടി ആ
ലഹരിയൊലൊരു രാഗം നീ പാടി ആ
ലഹരിയൊലൊരു രാഗം നീ പാടി
മധുമക്ഷികേ നീ ഒരു കൊച്ചുപൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നു വന്നു
മധുമക്ഷികേ...
പൂവിന്റെ സ്വപ്നം പറന്നു പോയി നീ
പോയ ജന്മം പോലെയകന്നു പോയി
നിന്നെത്തിരഞ്ഞു വന്ന പൂവിന്റെ നിശ്വാസ
സന്ദേശമൊന്നു കുറിച്ചു തരൂ ആ
സ്വരസംവിധാനമൊന്നു പറഞ്ഞു തരൂ ആ
സ്വരസംവിധാനമൊന്നു പറഞ്ഞു തരൂ
മധുമക്ഷികേ നീ ഒരു കൊച്ചുപൂവിന്റെ
ഹൃദയത്തിലിന്നലെ വിരുന്നു വന്നു
മധുമക്ഷികേ...