പായ്യാരം കാട്ടിലെ
പായ്യാരം കാട്ടിലെ വണ്ണാത്തി പുള്ളിന്
തീയ്യാരാ ചെക്കനൊരിഷ്ടം ..
ഓടാനം കാറ്റോ മിണ്ടിയാലോ മേലെ
ഓടക്കുഴലത് കേൾക്കൂലേ ..
ഓടക്കുഴലത് പാടാൻ തുടങ്ങ്യ
കാടെല്ലാം താളത്തിലാടൂല്ലേ
കാട് പൂകൊണ്ട് മൂടൂല്ലേ ...
ഉം... വയ്യെനിക്കയ്യേ ..
നാണം എല്ലാരും എല്ലാരും അറിഞ്ഞാലോ ...
വയ്യെനിക്കൊന്നിനും വയ്യേ ..
തീയ്യാരാ ചെക്കന്റെ മനസ്സിൽ പാടണ
ഞാറ്റുവേലക്കിളി ഞാനല്ലേ ..
ഞാറു നടുന്നൊരീ പാട്ടിലെ രാഗം
ആരോരുമറിയാത്ത പ്രണയമല്ലേ ..
കേട്ടതില്ലേ നീ ..മനസ്സിൻ നൊമ്പരമൊന്നും കേട്ടില്ലേ
പൊന്നേ നീയില്ലാതെന്തിനീ ജന്മം
പായ്യാരം കാട്ടിലെ വണ്ണാത്തി പുള്ളിന്
തീയ്യാരാ ചെക്കനൊരിഷ്ടം ..
എന്തേ നിനക്കെന്നെ കാണുംന്നേരം
പണ്ടെങ്ങുമില്ലാത്ത കോപം...
എന്തെ നിൻ മുഖം വാടിയതെന്തേ
പണ്ടത്തെ കഥകൾ മറന്നുപോയോ ...
കേട്ടതില്ലേ നീ ..മനസ്സിൻ നൊമ്പരമൊന്നും കേട്ടില്ലേ
പൊന്നേ നീയില്ലാതെന്തിനീ ജന്മം...
പായ്യാരം കാട്ടിലെ വണ്ണാത്തി പുള്ളിന്
തീയ്യാരാ ചെക്കനൊരിഷ്ടം ..