തിങ്കൾക്കുറിയും

തിങ്കൾക്കുറിയും പിന്നെ ചന്ദന മുകിലും
പിച്ചിപ്പൂവുകൾ തുന്നിചേർത്തൊരു നക്ഷത്രക്കുറിയും  
പൂരം കുളിയും  പിന്നെ പൂരക്കളിയും
കാവിലെ ഉത്സവമേളമതങ്ങനെ തിമൃത തിമൃത ത്തൈ
പച്ചമരക്കുന്നിൽ ചെരുവിലെ പച്ചോലക്കുടിലിൽ
ചക്കരമാവിൻ ചില്ലയുതിർത്തൊരു മധുരപ്പൂങ്കുളിരിൽ
ചോറും കറിയും വെച്ച് കളിച്ചൊരു കൃതികൾ പാഠം
തിങ്കൾക്കുറിയും പിന്നെ ചന്ദന മുകിലും
പിച്ചിപ്പൂവുകൾ തുന്നിചേർത്തൊരു നക്ഷത്രക്കുറിയും  
ഹരി നമോ നമോ നാരായണ
ഹരിനമോയെന്നുള്ള തിരുനാമം എണ്ണുള്ളൽ
തുള്ളിടും അല്ലലകറ്റിടണം ..
ആ ഗുരുനാഥൻ നാഥൻ നാരായണ നമോ നാദിന  
ആ ഗുരുനാഥൻ നാഥൻ നാരായണ നമോ നാദിന  

കൊയ്തൊഴിഞ്ഞ പാടത്തൂടെ അന്തിവെയിൽ ചായുംവരെ
തച്ചും പാരും തലമയും കളിച്ചതല്ലേ
പെയ്തുവീണ വേനൽമഴ കുഴച്ചിട്ട ചെളിമണ്ണിൽ
കാലിയായ് കന്നുപൂട്ടി കളിച്ചതല്ലേ ..
മഴമുകിലുതിവിട്ട കുളിരുള്ള കാറ്റിന്റെ
കൈകളിലൂയലാടി തക്കിട്ട  തക്കിട്ട  തക തൈ ..
തിങ്കൾക്കുറിയും പിന്നെ ചന്ദന മുകിലും
പിച്ചിപ്പൂവുകൾ തുന്നിചേർത്തൊരു നക്ഷത്രക്കുറിയും  

നല്ല നാട്ടിലും ആതിര വന്നു ധനുമാസേ..
ചൊല്ലിടുന്ന നാരിമാരും ചേർച്ചയോടു കൂടി
അഷ്ടമംഗല്യവുമായി ചോലയിലിറങ്ങി
---------- കുളിച്ച് പാട്ടുപാടി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkakkuriyum