പാടി തൊടിയിലേതോ

പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ (പുലരി...)
ആ..ആ..ആ..
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ

അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
വെള്ളോട്ടിൻ ഉരുളിയൊരുക്കേണം

(പാടി..)

തൃത്താലക്കോലോത്തെ തേതിപെണ്ണിനു
തിരുവിരലിൽ ചാർത്താൻ താരമോതിരം
കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
കസവണിയാൻ മാറ്റെഴും മാഘപൌർണ്ണമി
തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല

(പാടി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Padee thodiyil

Additional Info