പാടീ തൊടിയിലേതോ - M

പാടീ തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടി ആടീ തിരുതില്ലാന തിമില തകിലൊടു പാടീ 
തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടി ആടി തിരുതില്ലാന തിമില തകിലൊടു പാടീ...
പാടീ...
ആ...തില്ലാന തിത്തില്ലാന 
തിരുതിരു തിരുതിരു തിരുതില്ലാന

അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍
തിരിവെയ്ക്കാന്‍ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നംപുള്ളുവന്‍ പാട്ടും കേള്‍ക്കണം
തിരുവില്വാമലയില്‍ മേടപ്പുലര്‍കാല പൊന്‍കണിവെയ്ക്കാന്‍
വെള്ളോട്ടിന്നുരുളിയൊരുക്കേണം
(പാടീ...)

തൃത്താലക്കോലോത്തെ തേതിപ്പെണ്ണിന്
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട്ടു കണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൗര്‍ണ്ണമി
തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിരമെനയും പനയോല
(പാടീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paadi thodiyiletho - M

Additional Info

Year: 
1997

അനുബന്ധവർത്തമാനം