പുള്ളിമാനെ

പുള്ളിമാനേ നിന്നോടൊപ്പം
തെന്നലായ് പോരാമേ...
ദിശമറന്നേ നിൽക്കും നിന്നിൽ.. പാതയാകാമേ
വീണുപോകും സ്വപ്നത്താലം
കണ്ടെടുക്കാൻ കൂടാമേ..
കൊലുസ്സു തുള്ളും കാലിൽ
ഞാനോ വേഗമാകാമേ..
തിരഞ്ഞിതേ.. അലഞ്ഞിതേ..
പുല്ലാനിക്കാടിലങ്ങുമിങ്ങുമേ..
തിരഞ്ഞിതേ.. അലഞ്ഞിതേ...
മൂവന്തി പൂത്ത തീരമേറിടവേ.. തനിയേ..
പുള്ളിമാനേ നിന്നോടൊപ്പം
തെന്നലായ് പോരാമേ...
ദിശമറന്നേ നിൽക്കും നിന്നിൽ.. പാതയാകാമേ

നിൻ പൊൻകിനാവു
പീലി പോയതെങ്ങു തേടുന്നു നീ
എന്നെ.. നിന്നിൽ തേടുന്നു ഞാൻ..
ഈ.. വഴിയേ നമ്മൾ ഒന്നായ് നീങ്ങുന്നിതാ
നീ മങ്ങിടാതെ മിന്നിടുന്ന ജീവകൗതുകം
കൺ ചിമ്മിടാതെ നോക്കി.. നോക്കി..
നിൽക്കുന്നതല്ലേ.. സുഖം
പുള്ളിമാനേ നിന്നോടൊപ്പം തെന്നലായ് പോരാമേ
ദിശമറന്നേ നിൽക്കും നിന്നിൽ.. പാതയാകാമേ

തൂമഞ്ഞുതിർന്ന കോണിലിന്നു വന്നു ചേരുന്നു നാം
പറയാ.. മോഹം നെഞ്ചോരമേ..
വെൺകടലായ് മാറി.. ഈ.. മൗനയാമങ്ങളിൽ
ഈ മൺചിരാതു മിന്നിടുന്ന കണ്ണിലെ ചിരി..
ഇന്നെന്റെ മാത്രം.. എന്റെ മാത്രം..
എന്നോതിയാലോ.. ഇതാ...

പുള്ളിമാനേ നിന്നോടൊപ്പം തെന്നലായ് പോരാമേ
ദിശമറന്നേ നിൽക്കും നിന്നിൽ.. പാതയാകാമേ
വീണുപോകും സ്വപ്നത്താലം..
കണ്ടെടുക്കാൻ കൂടാമേ
കൊലുസ്സ് തുള്ളും കാലിൽ ഞാനോ.. വേഗമാകാമേ
തിരഞ്ഞിതേ..... അലഞ്ഞിതേ
പുല്ലാനിക്കാടിലങ്ങുമിങ്ങുമേ..
തിരഞ്ഞിതേ.. അലഞ്ഞിതേ...
മൂവന്തി പൂത്ത തീരമേറിടവേ.. തനിയേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pullimane

Additional Info

Year: 
2017

അനുബന്ധവർത്തമാനം