മാമ്പഴക്കാലം വന്നേ
മാമ്പഴക്കാലം വന്നേ.. പൂങ്കുയിൽ പാട്ടുണർന്നേ
മാനസം പൂത്തുലഞ്ഞേ കണ്ണമ്മാ...
കൂട്ടിനായി നീ വരില്ലേ രാക്കിനാ ചില്ലയിലെ
മാമ്പഴം നീ തരില്ലേ കണ്ണമ്മാ...
ആശപ്പെട്ട് നീ വരല്ലേ ഇല്ലാ.. മാമ്പഴമില്ലാ..
അഞ്ചിക്കൊഞ്ചി നീ വരല്ലേ കിന്നാരത്തിനുമില്ലാ
എന്റെ പെണ്ണേ എന്റെ പെണ്ണേ
ഒന്ന് വന്നേ.. വന്ന് നിന്നേ..
എന്റെ ചങ്ക് പിടക്കണ് കണ്ണ് തുടിക്കണ്
ചുന്ദരിപ്പെണ്ണിനെ കണ്ടു കൊതിക്കണ്...
മാമ്പഴക്കാലം വന്നേ.. പൂങ്കുയിൽ പാട്ടുണർന്നേ
മാനസം പൂത്തുലഞ്ഞേ കണ്ണമ്മാ...
കരിമഷി കസവിടും മിഴിയൊളിക്കണതെന്തേ
അനുദനം അവനെ നീ കുറുമ്പെടുക്കണതെന്തേ
നിഴലുപോലെ വഴികളിൽ പിറകെയെത്തണതല്ലേ
ഒരു കുറി.. ഒരു കുറി.. തിരിഞ്ഞു നോക്കീടുകില്ലേ..
ഇനി തുള്ളിത്തുള്ളി തെന്നൽപോലെ..
പിറകെ ഓടിവരല്ലേ..
മഴവെള്ളം പോലെ കാതിൽ വന്ന്..
ചിലചിലമ്പണതെന്തേ..
അടി പെണ്ണേ ഇനി നീയെൻ കണ്ണേ
തുണയാകാനില്ലേ..പറയമോ പൊന്നേ
കടലുപോൽ കരളിലെ തിരയടിക്കണതെന്തേ..
പറയുവാനൊരുമൊഴി.. തിരിഞ്ഞു നിക്കണതെന്തേ...
കവിളുകൾ കദളിപോൽ തുടുതുടിക്കണതെന്തേ...
കനവുകൾ തെരുതെരെ പറന്നു മുട്ടണതെന്തേ
മണിമേഘം പോലെ ഉള്ളിന്നുള്ളിൽ..
നിനവു മിന്നണതില്ലേ...
അനുരാഗം മെല്ലെ മെല്ലെ മെല്ലെ കരളിലൊട്ടണതില്ലേ
അരിമുല്ലേ മഴവില്ലിൻ തെല്ലേ..
ഇവനൊപ്പം ഇല്ലേ.. ഇനിയെന്നും പെണ്ണേ...
മാമ്പഴക്കാലം വന്നേ.. പൂങ്കുയിൽ പാട്ടുണർന്നേ
മാനസം പൂത്തുലഞ്ഞേ ചെല്ലയ്യാ...
കൂട്ടിനായി നീ വരില്ലേ രാക്കിനാ ചില്ലയിലെ
മാമ്പഴം നീ തരില്ലേ കണ്ണമ്മാ...
ആശപ്പെട്ട് നീ വരല്ലേ ഇല്ലാ.. മാമ്പഴമില്ലാ..
അഞ്ചിക്കൊഞ്ചി നീ വരല്ലേ കിന്നാരത്തിനുമില്ലാ
എന്റെ പെണ്ണേ എന്റെ പെണ്ണേ
ഒന്ന് വന്നേ.. വന്ന് നിന്നേ..
എന്റെ ചങ്ക് പിടക്കണ് കണ്ണ് തുടിക്കണ്
ചുന്ദരിപ്പെണ്ണിനെ കണ്ടു കൊതിക്കണ്...