പെണ്ണിന്റെ ഇടനെഞ്ചിൽ

പെണ്ണിന്റെ ഇടനെഞ്ചില്‍ ഇലത്താളം
കരളിന്റെ ഉള്ളറയില്‍ ശുദ്ധമദ്ദളം
ആത്മാവില്‍ ആറാട്ടിന്‍ വെടിക്കെട്ട്
ആഹ്ലാദം കൊണ്ടാകെ തുടികൊട്ട്
(പെണ്ണിന്റെ..)

പഞ്ചവാദ്യം പാണ്ടിമേളം ശംഖനാദം
ഉള്ളില്‍ പന്തലിട്ടൊരുക്കിയ കതിര്‍മണ്ഡപം
കൊട്ടും കൊരവേം കൊഴൽ വിളിയും -കരള്‍
കൊട്ടിലില്‍ പ്രാണഹര്‍ഷ ചൊല്ലിയാട്ടം
(പെണ്ണിന്റെ..)

കാവില്‍ തൊഴുതു മടങ്ങേണം പെണ്ണ്
കാഞ്ചീപുരം ചേലയണിയേണം
തോഴികളാലണിഞ്ഞൊരുങ്ങേണം പെണ്ണ്
സ്വയംവര വേദിയിലെഴുന്നള്ളണം
കള്ളനാണം നടിക്കണം കഴുത്തു നീട്ടണം പെണ്ണു
കല്ല്യാണപൂമാലയേറ്റുവാങ്ങണം
പത്തുമാസംകഴിയുമ്പോള്‍ കാഴ്ചവെയ്ക്കണം പെണ്ണ്
പത്തു പതിനാറ് പൈതങ്ങളെ
(പെണ്ണിന്റെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Penninte idanenchil