കണ്ണാം പൊത്തീലേലേ

കണ്ണാംപൊത്തിലേലേ
കാട്ടുക്കുറിഞ്ചീലേലേ
ഞാൻ വിട്ട കള്ളനെ ഓടിച്ചാടി
പിടിച്ചോണ്ടു വാ പിടിച്ചോണ്ടു വാ
(കണ്ണാംപൊത്തി..)

ഒളിച്ചോളൂ പോയൊളിച്ചോളൂ
അമ്മച്ചിപ്ലാവിന്റെ പിന്നാലേ
കട്ടുറുമ്പിറുക്കിയാലും മിണ്ടരുതേ
അമ്മാവൻ വന്നാലും അനങ്ങരുതേ
ഓടിക്കൊ ഓടിക്കോ

ഒന്നാം കള്ളനെ ഞാൻ പിടിച്ചേ
ഒന്നാം കളിയിൽ മോൻ ജയിച്ചേ
കണ്ണാംപൊത്തി ലേലേ
കാട്ടുക്കുറിഞ്ചീ ലേലേ
കന്നിപ്പെണ്ണിനെ ഓടിച്ചാടി
പിടിച്ചോണ്ടു വാ പിടിച്ചോണ്ടു വാ

ഞാനും പോയൊന്നൊളിച്ചാലോ
എന്നെ ഓടി വന്നൊന്നു പിടിക്കാമോ
കയ്യെത്താ ദൂരത്ത് നിന്നാലോ നീ
കാണാമറയത്തൊളിച്ചാലോ

ഏതു കോണിലൊളിച്ചാലും
എന്നെ വേണമെങ്കിൽ പിടിച്ചൂടേ
കൈയ്യോടെ ഞാനോടിപ്പിടിച്ചെന്നാൽ
എന്താണെനിക്കു നിൻ സമ്മാനം

കയ്ക്കും കമർക്കും കുടുകുടെ മധുരിക്കും
കണ്ണിമേലുണ്ണിമാങ്ങാ - ഊഹും..പോരാ
ആനക്കെടുക്കുവോളം പൊന്നു തരാം
ആളലങ്കാരത്തോടെതിരേൽക്കാം
വേണ്ടേ വേണ്ടാ - പിന്നെ -
പിന്നെ..ആ മണിച്ചുണ്ടിലൊരുമ്മ മതി
ഉമ്മമതി ഉമ്മമതി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannaampothi lele

Additional Info

അനുബന്ധവർത്തമാനം