ഋതുമതിയായ് തെളിമാനം

ഋതുമതിയായ് തെളിമാനം
സുമവതിയായ് നദിയോരം
ഹൃദയമയീ നിൻ രൂപം
കണിമലരായ് നിൻ രൂപം (ഋതുമതി...)

മംഗല്യ മന്ത്രങ്ങൾ മൂളുന്നു
ഈണത്തിൽ കുരുവികളെവിടെയും
ആലേയ ഗന്ധങ്ങൾ മായാതെ മേവുന്ന
മധു വിധു ലഹരിയിൽ മഞ്ഞിൽ മുങ്ങീ
തമ്മിൽ തമ്മിൽ മൂറ്റും നേരം കാണുന്നു ഞാൻ
ഈ അലരുകൾ നിൻ ചിരിയിലും
ഈ അഴകുകൾ നിൻ കനവിലും (ഋതുമതി...)

ചാരത്തു വന്നാലോ കൂടുന്നോരാലസ്യം
ഇടയിൽ നിൻ മിഴികളിൽ
നെഞ്ചോരം ചേർത്താലും തീരാത്തൊരാവേശം
ഇളകുമെൻ സിരകളിൽ
പൊന്നിൻ മുങ്ങിക്കുന്നിൽ നിൽക്കും കാറ്റേ
എൻ കണ്ണിൽ നീ നിറകുടം നീ നിറലയം
നീ സുമ ശരം നീ മധുകണം ( ഋതുമതി...)
    

hyWrjO2c198