നീലാകാശക്കുടക്കീഴെ

നീലാകാശക്കുടക്കീഴെ
കാലം ചൂതു പടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ
വെറുതേ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും
മുന്നിൽ ഇരുമ്പുവാതിൽ അടയും (2)

ഇരുൾ കണ്ടു മിഴി പതറാതെ
നിങ്ങൾ അരുമക്കിടാങ്ങളേ (2)
വരികയീ വെളിച്ചം നയിക്കും വീഥിയിലൂടെ
അരുളുന്നൊരാകാശ താരക
സ്നേഹ താരകം
നീലാകാശക്കുടക്കീഴെ
കാലം ചൂതു പടം വരയ്ക്കും

താഴത്തേയ്ക്കെന്തേ നോക്കി നില്പൂ താരകം
ഈ താണവരെത്തന്നെ നോക്കി നില്പൂ താരകം
അരുതിനി സന്ദേഹം അരുതിനി സന്താപം
അരുളുകയാണാകാശ താരകം
സ്നേഹ താരകം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakashakkudakeezhe