രാരീരം പാടി

ഉം ..ഉം
രാരിരം  പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ.. രാരിരോ .. (2)
തേൻനിലാ ചില്ലയിൽ ഊഞ്ഞാലിടാം
നീ വരും പാതയിൽ പൂവിടാം ...
രാരിരം  പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ.. രാരിരോ ...

ചുണ്ടിലെ പാൽമണം മാഞ്ഞുപോയെങ്ങോ
നെഞ്ചിലെ താരാട്ടു പാട്ടും വീണലിഞ്ഞെങ്ങോ (2)
സ്നേഹമേ.. ഓമലേ ..
കണ്ണിലെ കിനാവു നീ ...
രാരിരോ.. രാരിരോ ..
രാരിരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ.. രാരിരോ ..

കണ്ണുനീർ മുത്തിലെ കുഞ്ഞുമോഹമേ
അമ്മയായ് തുടുനെറ്റിയിൽ ഒരു
പൊട്ടു ഞാൻ ചാർത്താം (2)
സ്വപ്നമേ...ജീവനേ ..
കണ്ണിലെ നിലാവു നീ ..
രാരിരോ.. രാരിരോ ..
രാരിരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ.. രാരിരോ ..
തേൻനിലാ ചില്ലയിൽ ഊഞ്ഞാലിടാം
നീ വരും പാതയിൽ പൂവിടാം
രാരിരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ.. രാരിരോ ..
രാരിരോ.. രാരിരോ ..
രാരിരോ.. രാരിരോ ..
രാരിരോ.. രാരിരോ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rariram padi