ദൂരെയാവണി

ദൂരെയാവണി തിങ്കൾ മറയുന്നേ
നീളും വേഴാമ്പലുള്ളം പിടയുന്നേ
ഓളം കാത്തൊരു തീരം കരയുന്നേ
വെണ്ണിലാവേ കണ്ടോ ...
വേനൽ ചായുമാ മാരി മഴയുണ്ടോ
മുല്ല പൂത്തിടും ഗന്ധമിനിയുണ്ടോ
കാലം തീർത്തോരീ നോവിൽ പകലുണ്ടോ
വെണ്ണിലാവേ ചൊല്ലൂ ....

കൺപീലിയാൽ നിൻ മൊഴി
കാണുന്നു ഞാനുൾച്ചിരി
ആദ്യമായി നിൻ അംഗുലി തൊടുമ്പോൾ
ദൂരെയാവണി തിങ്കൾ മറയുന്നേ
നീളും വേഴാമ്പലുള്ളം പിടയുന്നേ
ഓളം കാത്തൊരു തീരം കരയുന്നേ
വെണ്ണിലാവേ കണ്ടോ ...

ഇതളോടെ വീണ പൂവായ് മണ്ണിൽ
ചേരുന്നേ നമ്മൾ..
ചുടുവേനൽ ഉള്ളം പൊള്ളും നോവിൽ
പാട്ടാണേ നെഞ്ചിൽ..

വൈഡൂര്യമായ് നിൻ മുഖം..
വെൺശംഖുപോൽ നിൻ ശകം    
നാം നനഞ്ഞ ആദ്യ രാമഴയിൽ ...

ദൂരെയാവണി തിങ്കൾ മറയുന്നേ
നീളും വേഴാമ്പലുള്ളം പിടയുന്നേ
ഓളം കാത്തൊരു തീരം കരയുന്നേ
വെണ്ണിലാവേ കണ്ടോ ...

ഇതളോടെ വീണ പൂവായ് മണ്ണിൽ
ചേരുന്നേ നമ്മൾ..
ചുടുവേനൽ ഉള്ളം പൊള്ളും നോവിൽ
പാട്ടാണേ നെഞ്ചിൽ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dooreyavani