ഒരു വാക്കിനാൽ

ഒരു വാക്കിനാൽ.. വിടചൊല്ലിയാൽ
മറുവാക്ക് കൊണ്ടൊന്നു നീറാം നെഞ്ചകം
അതി മൂകമായ്.. മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ്
ഈറൻ മുകിൽ.. കൺപീലികൾ
നീരിറ്റ് വീഴുന്ന നേരം നോക്കാതെ
പിൻവാതിലിൻ.. മൗനങ്ങളെ
കൈചേർത്തു പുൽകുവാൻ തെല്ലുന്നീ കാതിൽ

ഈ.. പൂക്കാലം.. തനിയേ നീ തുഴയേണം
ആ.. തീരങ്ങൾ ചെന്നേറൂ നീ വേഗം
മണിച്ചുണ്ടിനേകാം ഉമ്മകൾ നീ
മയങ്ങുന്ന രാവും കാത്തു ഞാൻ..
മഴക്കാറ്റുപോലെ ദൂരെ പോലെ ദൂരെയാ
മനസ്സാലെ നിന്നെ വീശിടാം ഞാൻ
ഈ രാവിലായ് മിന്നാരമേ
വന്നെത്തി നിന്റെ ഈണം പാടേണം
താരങ്ങളും.. ആകാശവും..
താരാട്ടി മായാതെ കൂട്ടായി കൂടേണം

ആ... കാത്തിരുന്നു നാളേറെയായ്  
കാതോരമായ്.. മൂളുവാൻ...
കൂട്ടിവെച്ച മോഹങ്ങളേ..
കൈക്കുമ്പിളിൽ നൽകുവാൻ
ഇളമഞ്ഞിൻ തുമ്പിൽ ഈറൻ വീശാ മർമ്മരം
പകരാമോ ഇരവായ് എന്നരികേ

ഒരു വാക്കിനാൽ.. വിടചൊല്ലിയാൽ
മറുവാക്ക് കൊണ്ടൊന്നു നീറാം നെഞ്ചകം
അതി മൂകമായ്.. മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും.. യാത്രയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru vakkinal

Additional Info