കൈവീശി നീങ്ങുന്ന
കൈവീശി നീങ്ങുന്ന സ്വപ്ന മേഘമേ..
മറയുവതെന്തേ.. അകലേ...
കൈവീശി നീങ്ങുന്ന.. കുഞ്ഞു തെന്നലേ...
തിരികെ വരില്ലേ.. ഇനി നീ
പാതിമലരേ നീ... ഇതളുകളുരിയേ...
പ്രാണനിതിലാകേ... ചിതലുകളുറയേ
എവിടെയോ... ചിതറിയോ...
പൈതലേ നീ... പൊഴിയും കനവു ചിരികൾ
താതനുള്ളിൽ... പുകയും കനലു തരികൾ
ദൂരേ... ദൂരേ... നോവിൻ ഋതുസന്ധ്യ മായവേ...
കരി പടരും കടലാസു പാവ പോലെ...
പൊലിയരുതേ കരയാതെ കുഞ്ഞുവാവേ...
ഇനി ഞാൻ.. തുണയായ് അരികേ
എവിടെയോ...... ചിതറിയോ.....
അമ്മതൻ നെഞ്ചിലേ പാട്ടിനീണം
പാതിയിൽ.. നിന്നുപോയ് വിങ്ങലോടെ...
നിന്നിളം.. തേങ്ങലിൽ ഓടിയെത്താൻ
പിന്നെയും.. വൈകിയെൻ താതജന്മം..
കണ്ണുപൊത്തും കാലമേ.. നിൻ നീതിയെവിടേ
കണ്ടുനിൽക്കും ലോകമേ നിൻ.. സ്നേഹമെവിടേ
വിടരാതെ .. നീ അടരാതെ..നീ
അരികേ ഞാൻ.. എന്നെന്നും
എവിടെയോ ചിതറിയോ....
ലാവയായ്.. പൊള്ളിടും.. നിന്റെ മൗനം..
പ്രാവുപോൽ കൊഞ്ചുമോ.. ഒന്നു കാതിൽ
കണ്ണുനീർ മാരിയാൽ.. നിന്നെ വീണ്ടും
വെണ്ണിലാ തുമ്പിയായ് മാറ്റിടാം.. ഞാൻ
നീ നിനച്ചാൽ.. ഓടിയെത്താമെന്നുമരികേ
കാവലായി... കൂടെ നിൽക്കാമെന്നുമഴകേ
പതറാതേ നീ... ഇടറാതേ നീ..
ചിരി തൂകൂ എൻ പ്രവേ ..
എവിടെയോ... ചിതറിയോ...
പൈതലേ നീ.. പൊഴിയും കനവു ചിരികൾ
താതനുള്ളിൽ.. പുകയും കനലു തരികൾ
ദൂരേ.. ദൂരേ.. നോവിൻ ഋതുസന്ധ്യ മായവേ..
കരി പടരും.. കടലാസു പാവ പോലെ
പൊലിയരുതേ.. കരയാതെ കുഞ്ഞുവാവേ..
ഇനി ഞാൻ... തുണയായ് അരികേ