ഇതുവഴി ഓരോ

ഇതുവഴിയോരോ.. രാവും കടന്നുപോയീ ..
കഥയറിയാതെ കാലം.. കൊഴിഞ്ഞുപോയീ . (2)
സ്വരമറിയാതെ.. ശ്രുതിയറിയാതെ..
ഗാനം മറന്നു പോയി..
കനവും പൊലിഞ്ഞു പോയി..
ഇതുവഴിയോരോ രാവും.. കടന്നുപോയീ
കഥയറിയാതെ കാലം കൊഴിഞ്ഞുപോയീ ...

മേലെ.. മേഘം രാഗം മൂളുമ്പോൾ
താഴെ പൂക്കൾ പുതുമഴ തേടുന്നു..
പൊഴിയും.. വിടരാതെയെന്നും ഓരോ മോഹവും
തളരും അറിയാതെ വരും... ഓരോ നോവിലും
പാടാനായിട്ടിന്നും... തേടുന്നുവോ
പാടീടാം.... എന്നാത്മരാഗം...
ഇലകൊഴിയും ശിശിരത്തിൻ...ശോകഗാനം...
ഇന്നിതാ...

ഇതുവഴിയോരോ രാവും.. കടന്നുപോയീ
കഥയറിയാതെ കാലം. കൊഴിഞ്ഞുപോയീ
സ്വരമറിയാതെ.. ശ്രുതിയറിയാതെ..
ഗാനം മറന്നു പോയി...
കനവും പൊലിഞ്ഞു പോയി...
ഇതുവഴിയോരോ രാവും.. കടന്നുപോയീ
കഥയറിയാതെ കാലം... കൊഴിഞ്ഞുപോയീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithuvazhi oro