കാറ്റേ കാറ്റേ
കാറ്റേ.. കാറ്റേ..
വീശും പൂങ്കാറ്റേ...
ഇതിലെ വന്നാട്ടെ..
കാറ്റേ.. കാറ്റേ.. നീ വസന്തം
തേടി വന്നാട്ടെ..
നിൻ ലയവും തന്നാട്ടെ..
കരളിൽ.. ഒരു കുളിരായ് വരണം
ഒരു കാണാക്കനവാകേണം
കളിയാടാൻ ചിരി തൂകാൻ
എന്നരികിൽ വരണം..
എന്നരികിൽ വരണം..
കാറ്റേ കാറ്റേ...
വീശും പൂങ്കാറ്റേ...
ഇതിലെ വന്നാട്ടെ..
കടലലയിൽ മുങ്ങിടണം..
തളിരിലയിൽ തഴുകേണം..
ഒരു സ്നേഹത്തിൻ പാട്ടായ്
നിറഞ്ഞു പാടേണം... (2)
ആകാശത്തോളം.. മനസ്സെന്നും ഉയരേണം
ഇരുളുമ്പോൾ ഓരത്തിൽ..
തിരിയായ് തെളിയേണം
തിരിയായ് തെളിയേണം...
കാറ്റേ.. കാറ്റേ.. വീശും പൂങ്കാറ്റേ
ഇതിലെ വന്നാട്ടെ...
മലരിതളായ് തേടിടണം..
മധു നുകരാൻ വന്നിടണം..
ഒരു സ്വപ്നത്തിൻ കൂടായ്.. മനസ്സു മാറേണം(2)
ആനന്ദത്തേരിൽ ഇനിയെന്നും പോകേണം
പാടാത്ത പാട്ടിന്റെ.. ഈണം തേടേണം
ഈണം.. തേടേണം...
കാറ്റേ.. കാറ്റേ...
വീശും പൂങ്കാറ്റേ..
ഇതിലെ വന്നാട്ടെ...
കാറ്റേ കാറ്റേ.. ..നീ വസന്തം..
തേടി വന്നാട്ടെ..
നിൻ ലയവും തന്നാട്ടെ..
കരളിൽ.. ഒരു കുളിരായ് വരണം
ഒരു കാണാക്കനവാകേണം
കളിയാടാൻ ചിരി തൂകാൻ..
എന്നരികിൽ.. വരണം..
എന്നരികിൽ വരണം...
കാറ്റേ കാറ്റേ...
വീശും പൂങ്കാറ്റേ
ഇതിലെ.. വന്നാട്ടെ...