വാ വാ വാ എന്നു കണ്ണുകള്‍

വാ വാ വാ - എന്നു കണ്ണുകള്‍
നോ നോ നോ - എന്നു ചുണ്ടുകള്‍
വിളിച്ചിടുന്നു വിലക്കിടുന്നു
മതി - ഭയമെന്റെ കളിത്തോഴാ
(വാ വാ വാ..)

മനസ്സില്‍ മന്മഥന്‍ കടന്നൂ
മണിയറവാതില്‍ തുറന്നൂ
അനുരാഗ നവഗാനം പാടി
മധുരനൃത്തമാടീ - മനം
പ്രണയത്തിന്‍ പൂചൂടി
(വാ വാ വാ..)

വസന്തമാരുതന്‍ വരുന്നൂ
സുഗന്ധലേപനം തരുന്നൂ
അലയുന്ന ശലഭത്തെ തേടി
അടുത്തുവന്നു കൂടി - ഇതാ
അഴകിന്റെ മലര്‍വാടി
(വാ വാ വാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Va va vaa ennu kannukal

Additional Info

Year: 
1968

അനുബന്ധവർത്തമാനം