അയ്യയ്യാ അഴകിന്‍ കനി ഞാന്‍

അയ്യയ്യാ - അഴകിന്‍ കനി ഞാന്‍
ആഹാഹാ മധുരക്കനി ഞാന്‍
കാമുകന്മാര്‍ കണ്ണുവയ്ക്കും താമരക്കനി ഞാന്‍
ആഹാ - ഓഹോ

കണ്‍മുനയില്‍ നിന്നും ആശകള്‍
കമ്പിയില്ലാ കമ്പിയടിക്കുന്നൂ
ഹലോ - ഹലോ - ഹലോ
(അയ്യയ്യാ...)

പുരുഷന്റെ ഹൃദയത്തില്‍ കറങ്ങീടുവാന്‍
പൂവമ്പന്‍ എറിഞ്ഞൊരു പമ്പരം ഞാന്‍
ആനന്ദത്തിന്‍ പുഞ്ചിരിയായ്
വിരുന്നിനു വിളിക്കുന്ന സുന്ദരി ഞാന്‍
(അയ്യയ്യാ...)

താരുണ്യച്ചോലതന്‍ കടവുകല്ലില്‍
നീരാടാനിറങ്ങിയ കാമിനി ഞാന്‍
പവിഴച്ചുണ്ടില്‍ പുഞ്ചിരിയായ്
മാടിമാടി വിളിക്കുന്ന മര്‍ക്കൊടി ഞാന്‍
(അയ്യയ്യാ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayyayya azhakin kani njan

Additional Info

Year: 
1968

അനുബന്ധവർത്തമാനം