മന്ദാരപ്പൂവനത്തില്‍ മലര്‍ നുള്ളാന്‍
മന്ദാരപ്പൂവനത്തില്‍ മലര്‍ നുള്ളാന്‍ പോയ നേരം
പുന്നാരക്കാരനൊരുത്തന്‍ പുറകേ വന്നൂ - തന്റെ
കണ്ണാകും തൂലികയാലാ കത്തും തന്നു
(മന്ദാര...)
മയങ്ങാത്ത രാവുകളില്‍ മാനസ നാടകശാലകളില്‍
മൂളിപ്പാട്ടും പാടി വന്നൂ ആളെക്കൊല്ലീ മണിമാരന്‍
(മന്ദാര...)
കിനാവിന്റെ കല്പടവില്‍ കുടവും പേറിയിരുന്നപ്പോള്‍
കളിയാടീടാന്‍ നീന്തി വന്നൂ കളഹംസംപോല്‍ സുകുമാരന്‍
(മന്ദാര...)
മധുമാസം വന്നപ്പോള്‍ മാനത്തമ്പിളി വന്നപ്പോള്‍
അവനെക്കാണാന്‍ വീണ്ടും വീണ്ടും ആശാശലഭം കൊതിപൂണ്ടു
മന്ദാരപ്പൂവനത്തില്‍ മലര്‍ നുള്ളാന്‍ പോയ നേരം
പുന്നാരക്കാരനൊരുത്തന്‍ പുറകേ വന്നൂ - തന്റെ
കണ്ണാകും തൂലികയാലാ കത്തും തന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mandara poo vanathil
Additional Info
Year:
1968
ഗാനശാഖ: